skip to main | skip to sidebar
ചേതസ്സ്

Saturday, March 12, 2011

സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും

സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പലര്‍ക്കും സംശയമാണ്. സൈക്കോളജിസ്റ്റ് കൌണ്‍സലിങ്ങിലൂടെയും സൈക്കോതെറാപ്പിയിലൂടെയും മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുമ്പോള്‍ സൈക്യാട്രിസ്റ്റ് മരുന്നുകളിലൂടെയും സൈക്കോതെറാപ്പിയിലൂടെയും പരിഹാരം നല്‍കുന്നു.

സാധാരണവും വികലവുമായ മാനസികവ്യാപാരങ്ങളെയും പെരുമാറ്റരീതികളെയും വിശകലനം ചെയ്യുന്ന ശാസ്ത്രശാഖയാണ് സൈക്കോളജി. എന്നാല്‍ മാനസികവൈകല്യങ്ങള്‍ക്കുള്ള ചികിത്സാശാഖയാണ് സൈക്യാട്രി. 'ആത്മാവ്' എന്നര്‍ത്ഥം വരുന്ന psyche, 'പഠനം' എന്നര്‍ത്ഥം വരുന്ന logia, 'ചികിത്സ' എന്നര്‍ത്ഥം വരുന്ന iatry എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഈ വാക്കുകളുണ്ടായത്.

മരുന്നോ സര്‍ജറിയോ മറ്റോ ഇല്ലാതെ മന:സംബന്ധിയായ മാര്‍ഗങ്ങളിലൂടെ വൈകാരികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് സൈക്കോതെറാപ്പി. വൈകാരികപ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി രോഗലക്ഷണങ്ങളെ ഇല്ലാതാക്കുകയും പെരുമാറ്റരീതികളില്‍ ഭേദഗതി വരുത്തുകയും ചെയ്യുക, മാനസികപ്രശ്നങ്ങളെ വിശകലനം ചെയ്ത് അവയെ നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക, വ്യക്തിത്വം രൂപപ്പെടുത്തുക മുതലായവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ചില പ്രധാന സൈക്കോതെറാപ്പി സമ്പ്രദായങ്ങള്‍:
Psychodynamic Therapy
Person centred Therapy
Personal construct Therapy
Existential Therapy
Cognitive Therapy
Behaviour Therapy
Rational Emotive Behaviour Therapy
. zephyr zia
Labels: introduction

17 comments:

വാക്കേറുകള്‍ said...

നന്നായിട്ട്ണ്ട്ടാ ഇതൊക്കെ ആള്‍ക്കാര്‍ക്ക് വല്യ പിടിയില്ലാത്ത സംഗതിയാണ്. ഇനീം എഴുതുക.

March 12, 2011 at 9:11 AM
Arjun Bhaskaran said...

തുടക്കം കൊള്ളാം .. ഇനിയും ഒരുപാട് നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു...

March 12, 2011 at 12:41 PM
Sidheek Thozhiyoor said...

ഇത് പുത്തന്‍ അറിവുകളിലെക്കുള്ള ഒരു വാതായനമാവട്ടെ..ഇനി എന്ത് മാനസിക പ്രശ്നമുണ്ടായാലും ഞാന്‍ സിയയെ കണ്ടോളാം ..

March 12, 2011 at 1:31 PM
Sabu Hariharan said...

Good one.
A nice piece of information.

March 12, 2011 at 3:18 PM
ANSAR NILMBUR said...

പോസ്റ്റ് കുറച്ചു കൂടി കാര്യ പ്രസക്തമായ രൂപത്തില്‍ ആകാമായിരുന്നു എന്നു തോന്നുന്നു.പ്രത്യേകിച്ച് എഴുതുന്നത് സൈക്കോളജിസ്റ്റ് ആയതിനാല്‍.എന്നാലും ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും ഉണ്ടാകല്‍.മെഡിക്കല്‍ ബിരുദം അഥവാ ഇന്ത്യയില്‍ MBBS.ഉള്ള ഒരാള്‍ക്കേ സൈക്യാട്രിസ്റ്റ് ആകാന്‍ കഴിയൂ.MBBS നു ശേഷം പ്രത്യേകമായി സൈക്യാട്രി പഠിക്കുകയും വേണം.സൈക്കോളജിസ്റ്റ് ആകാന്‍ സൈക്കോളജി ബിരുദത്തിനു ശേഷം അപ്ലൈഡ് സൈക്കോളജിയില്‍ PG വേണം.കെമിക്കല്‍ മെഡിസിന്‍ ഉപയോഗിച്ചുള്ള മനോരോഗ ചികില്‍സ സൈക്യാട്രിസ്റ്റ് മാത്രമേ നടത്താവൂ എന്നാണ് നിയമം.സൈക്യാട്രിസ്റ്റ് മനസിനെയും ശരീരത്തെയും ഒരുമിച്ച് ചികിത്സിക്കുന്നു.സൈക്കോസോമാറ്റിക്സും സൈക്യാട്രിസ്റ്റ് ആണ് ചികിത്സിക്കേണ്ടത്.സൈക്കോളജിസ്റ്റ് മനസിനെ മാത്രം ചികിത്സിക്കുന്നു.ഏതു മാനസിക പ്രശ്നം വന്നാലും സൈക്യാട്രിസ്റ്റിനെയാണ് ആദ്യം കണ്സള്‍ട്ടു ചെയ്യേണ്ടത്‌ എന്നു ഞാന്‍ മനസിലാക്കുന്നു.സൈക്യാട്രിസ്റ്റ് ആവശ്യമെങ്കില്‍ സൈക്കോളജിസ്റ്റ്നെ നിര്‍ദേശിക്കും.എന്നിരുന്നാലും മനോരോഗ ചികില്‍സയില്‍ സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും ഒരുമിച്ച് പ്രവര്‍ത്തിക്കലാണ് കൂടുതല്‍ ഫലപ്രദം എന്നത് തെളിഞ്ഞ വസ്തുതയാണ്.സൈക്കോളജിസ്റ്റിന്റെ പ്രവര്‍ത്തന മേഖല കുറേക്കൂടി വിശാലമാണ്.Expecting further posts....Thanks a lot..

March 12, 2011 at 7:56 PM
Absar Mohamed said...

ഉപകാരപ്രദമായ പോസ്റ്റ്‌....
ഇത്തരത്തില്‍ ഉള്ള കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....

March 12, 2011 at 8:33 PM
Naushu said...

നല്ല പോസ്റ്റ്‌ ....
കൂടുതല്‍ പ്രതീക്ഷിക്കുന്നു ...

March 12, 2011 at 11:18 PM
Ismail Chemmad said...

താല്പര്യത്തോടെ വായിക്കുന്നു.............
ആശംസകള്‍

March 12, 2011 at 11:27 PM
കൊമ്പന്‍ said...

സാദാരണ ബ്ലോഗുകളില്‍ കവിഞ്ഞു താങ്കളുടെ ബ്ലോഗിന് ഞാന്‍ വലിയ ഒരു പ്രസക്തി കാണുന്നു

എന്നെ പോലെ ഉള്ള ഏയും എട്ടും ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്ക് ഇതൊക്കെ വലിയ ഒരു മുതല്‍കൂട്ടാണ് ഈ വായന

നിങ്ങള്‍ അറിഞ്ഞ അറിവിനെ ഞങ്ങളുമായി പങ്കുവെച്ചതിന് ഒരായിരം നന്ദി ഇനിയും ഇത് പോലെ ഉള്ള പോസ്റ്റുകള്‍ ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ

March 13, 2011 at 12:02 AM
SHAHANA said...

വിവേകമുള്ള പോസ്റ്റ്‌.. താങ്കളൊരു സൈക്യാട്രിസ്റ്റ് ആണെങ്കില്‍,ഇതുമായി ബന്ധപ്പെട്ടു ഇവിടെ കുറെ ആളുകള്‍ക്ക് കുറെ സംശയങ്ങള്‍ ഉണ്ട് അത് ക്ലിയര്‍ ചെയ്യാനുള്ള ഒരു ചോദ്യോത്തര വേദി കൂടെ കൂട്ടി ചേര്ത്ത് കൂടെ? എന്നാല്‍ ഈ ബ്ലോഗ്‌ എല്ലാര്ക്കും ഒന്ന് കൂടെ ഉപകാര പ്രദമാവുമായിരുന്നു എന്ന് തോന്നുന്നു.

March 13, 2011 at 12:54 AM
ഷബീര്‍ - തിരിച്ചിലാന്‍ said...

നന്നായി... ഇനിയിപ്പൊ തലക്ക് സുഖമില്ലാണ്ടായാല്‍ വേറെ ആളെ തിരയണ്ടല്ലോ... എല്ലാരുംകൂടെ എന്നെ തുറിച്ചുനോക്കണ്ട.. ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത്..
ആശംസകള്‍...

March 13, 2011 at 4:26 AM
Unknown said...

എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു ബ്ലോഗായിമാറട്ടെ ഇത്.
നന്ദി.

March 13, 2011 at 5:30 AM
Unknown said...

പകര്‍ന്നു തന്ന അറിവിന്‌ നന്ദി.ഈയിടെയായിട്ട് എനിക്കെന്തോ കുഴപ്പമുന്ടന്നു കൂട്ടുകാര്‍ പറയുന്നു. സൈക്കോതെറാപ്പി വേണ്ടി വരുമോ?

March 13, 2011 at 6:19 AM
ചന്തു നായർ said...

ഇനിയും...ഇനിയും...അറിഞ്ഞതും, പഠിച്ചതുമൊക്കെ... മറ്റൂള്ളവർക്കും പ്രയോജനപ്പെടുത്തുക.....ഭാവുകങ്ങൾ

March 13, 2011 at 11:25 PM
റാണിപ്രിയ said...

ഉപകാരപ്രദം ......അഭിനന്ദനങ്ങള്‍ ...

March 14, 2011 at 2:54 AM
ആസാദ്‌ said...

എനിക്കിതുവരെ അറിയാത്ത ഒരു കാര്യമായിരുന്നു സൈക്കോളജിസ്റ്റും സൈക്ക്യാട്രിസ്റ്റും തമ്മിലുള്ള വിത്യാസം. ഏതായാലും ഇനി എന്തെങ്കിലും മാനസിക പ്രശ്ണമുണ്ടെങ്കിലും താങ്കള്‍ക്കെഴുതിയാല്‍ മതിയല്ലോ അല്ലെ.. :) :)

March 17, 2011 at 8:47 AM
മിര്‍ഷാദ് said...

അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പറഞ്ഞുതന്നതിനു നന്ദി ............... കുറച്ചുകൂടെ അറിയണം എന്നുണ്ട്, ശ്രമിച്ചു നോക്കട്ടെ

March 31, 2011 at 12:24 AM

Post a Comment

Newer Post » « Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ▼  2011 (4)
    • ▼  March (4)
      • SMOKING ADDICTION
      • നിദ്ര വീണുടയും രാവില്‍
      • സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും
      • മനസ്സ്

Labels

  • introduction (2)
  • addictive disorder (1)
  • sleep disorder (1)

About Me

My Photo
View my complete profile

Followers

Powered by Blogger.
 
Copyright © ചേതസ്സ്. All rights reserved.
Blogger templates created by Templates Block
Wordpress theme by Uno Design Studio