skip to main | skip to sidebar
ചേതസ്സ്

Wednesday, March 9, 2011

മനസ്സ്

മനസ്സ് എവിടെയാണെന്ന് ചോദിച്ചാല്‍ നമ്മള്‍ ഹൃദയഭാഗത്ത്‌ തൊട്ടുകാണിക്കും. നല്ല മനസ്സുള്ളവര്‍ എന്നാല്‍ നല്ല ഹൃദയമുള്ളവര്‍ എന്നാണ് വയ്പ്. മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവരെ നമ്മള്‍ ഹൃദയമില്ലാത്തവര്‍ എന്ന് വിളിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇന്ന് ഹൃദയമില്ലാത്തവരാണ് ഭൂരിഭാഗം മനുഷ്യരും. എന്നാല്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു.

ശാസ്ത്രീയമായി നോക്കുകയാണെങ്കില്‍ ബുദ്ധിപരമായും ബോധപൂര്‍വവും സ്വന്തം ചിന്തകളെയും വികാരങ്ങളെയും ഓര്‍മകളെയും ഭാവനകളെയും മറ്റും ഉപയോഗപ്പെടുത്തുകയാണ് മനുഷ്യമനസ്സിന്‍റെ ധര്‍മം. ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ മനുഷ്യമസ്തിഷ്കമാണ്. അപ്പോള്‍ മേല്‍പ്പറഞ്ഞ വിഭാഗത്തെ നമുക്ക് ഹൃദയമില്ലാത്തവര്‍ എന്നതിന് പകരം വേണമെങ്കില്‍ മസ്തിഷ്കമില്ലാത്തവര്‍ എന്നും വിളിക്കാം അല്ലെ? അതായത് സാക്ഷാല്‍ ബുദ്ധിശൂന്യര്‍!

ശരീരവും മനസ്സും പരസ്പരപൂരകങ്ങളാണ്‌. അനാരോഗ്യത്തോടെയുള്ള മനസ്സ് ശരീരത്തിന്‍റെ ആരോഗ്യവും ക്രമേണ നശിപ്പിക്കുന്നു എന്ന് പലരും അറിയാതെ പോവുന്നു. ശാരീരികാരോഗ്യത്തില്‍ വളരെയധികം കണിശംകാണിക്കുന്നവര്‍ പോലും മിക്കവാറും മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കാറില്ല. മാത്രമല്ല വികലമായ മനസ്സുകള്‍ സമൂഹത്തിന്‍റെയും ആരോഗ്യത്തെ ബാധിക്കും. മാനസികാരോഗ്യത്തെ നിസ്സാരമായി തള്ളിക്കളയുന്നതുകൊണ്ടായിരിക്കുമോ ഇന്നെല്ലാവരും ഹൃദയശൂന്യരും മസ്തിഷ്കശൂന്യരും ഒക്കെ ആയിപ്പോകുന്നതെന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
. zephyr zia
Labels: introduction

29 comments:

Unknown said...

നല്ല ശ്രമം! നന്ദി...

ബൂലോകത്തെ നല്ലൊരു കൺസൾട്ടിംഗ് ബ്ളോഗ് ആയി മാറട്ടെ ഇതെന്ന് ആശംസിക്കുന്നു

March 9, 2011 at 2:17 PM
പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇതെന്താ വീണ്ടും ഒരു ബ്ലോഗ്‌ കൂടെ
template നന്നായിരിക്കുന്നു

March 9, 2011 at 6:12 PM
hafeez said...

നല്ല തുടക്കം.ഈ ബ്ലോഗ്‌ ആള്‍ക്കാര്‍ക്ക് ഉപകാരപ്രദം ആവും .. ആശംസകള്‍

March 9, 2011 at 7:42 PM
റ്റോംസ് | thattakam.com said...

We always with you keep writing

March 9, 2011 at 7:52 PM
ANSAR NILMBUR said...

സോഫ്റ്റ്‌വെയറും ഹാഡ്‌വെയറും ഒരു പോലെ നന്നാവണം.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസും ഉണ്ടാകൂ.തിരിച്ചും അങ്ങനെ തന്നെ.മാനസികാരോഗ്യം മാത്രം ശ്രദ്ധിക്കുന്നവരും ശാരീരികാരോഗ്യം മാത്രം ശ്രദ്ധിക്കുന്നവരും ഉണ്ട്.രണ്ടു നിലപാടും ശരിയല്ല.രണ്ടും ഒരു പോലെ ശ്രദ്ധിക്കണം.പക്ഷെ ആധുനിക മനുഷ്യന്‍ രണ്ടും ശ്രദ്ധിക്കാതെ വെറും ഭോഗാസക്തനായി മാറിക്കൊണ്ടിരിക്കുന്നു.അതിന്‍റെ തിക്ത ഫലം അനുഭവിക്കേണ്ടിയും വരുന്നു.ഒരാള്‍ക്ക്‌ ഒന്നിലധികം ബ്ലോഗ്‌ ഉണ്ടാകുന്നതിനോട്‌ യോജിപ്പില്ല.ഒരാളുടെ എല്ലാ രചനകളും വ്യത്യസ്ത ലേബലുകളില്‍ ഒരിടത്തിരിക്കുന്നതാണ് ചന്തമെന്ന് എനിക്കു തോന്നുന്നു.അയാളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും നല്ലത് അതാണെന്നു തോന്നുന്നു.എന്നാലും ഈ ബ്ലോഗിനെയും പിന്തുടരാന്‍ തീരുമാനിച്ചു.അഭിനന്ദനങ്ങള്‍...

March 9, 2011 at 7:58 PM
ആസാദ്‌ said...

ഹൃദയം രോഗബാതിതരായവരാന് നമുക്ക് ചുറ്റും കൂടുതല്‍.. ഇത്തരം ഒരു ഉദ്ധ്യമാത്തിനു നന്ദിയുണ്ട്. മനസ്സ് എന്ന പ്രഹേളികയെ കുറിച്ചു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമെങ്കിലും അറിയാമല്ലോ... :))

March 9, 2011 at 8:21 PM
Kalavallabhan said...

കൺസൾട്ടന്റിന്റടുത്ത് വരാനുള്ള പ്രശ്നമുണ്ടോ എന്ന് സംശയമുണ്ട്. എന്നാലും വായനയ്ക്കായി വരും. വായനക്കാരനായി കാണണം.

March 9, 2011 at 8:35 PM
നിരക്ഷരൻ said...

പ്രേമത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ കാര്യം വരുമ്പോൾ ഹൃദയത്തിന്റെ പടമാണല്ലോ കാണിക്കാറ്. പക്ഷെ അങ്ങനൊരു സംഭവവും നടക്കുന്നത് മറ്റെല്ലാ കാര്യങ്ങളേം പോലെ തന്നെ തലച്ചോറിൽ തന്നെ ആണെന്ന് ഒരു പഠന ലേഖനം കണ്ടിരുന്നു കുറേ മുൻപ്.

കൃത്യമായി തൊട്ട് കാണിക്കാൻ പറ്റാത്ത് പലയിടങ്ങളിലും രാസമാറ്റങ്ങൾ (കടപ്പാട് മുന്നാഭായ്) നടക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ അല്ലേ ?

March 9, 2011 at 8:37 PM
രമേശ്‌ അരൂര്‍ said...

പുതിയ പരിശ്രമങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും

March 9, 2011 at 9:21 PM
കാഡ് ഉപയോക്താവ് said...

Thanks !

March 9, 2011 at 9:22 PM
Anonymous said...

ഹൃദയവും മസ്തിഷ്കവും ജീവനും ഉള്ള ഒരു ബ്ലോഗ്, ആശംസകള്‍

March 9, 2011 at 9:35 PM
Anonymous said...

gd

March 9, 2011 at 10:15 PM
വരവൂരാൻ said...

മനസ്സ്‌ എന്ന കുതന്ത്രത്തിന്റെ പുതു അറിവുകൾക്കായ്‌ കാത്തിരിക്കുന്നു

ഹൃദയം നിറഞ്ഞ ആശംസ്കൾ...

March 9, 2011 at 10:27 PM
Great B said...

great great great.... All the best

March 9, 2011 at 10:54 PM
Ismail Chemmad said...

ഈ ഉദ്യമത്തിന് എല്ലാ ആശംസകളും

March 9, 2011 at 11:08 PM
ചന്തു നായർ said...

മനസ്സ് ..........." മനസ്സൊരു പ്രചണ്ഡ വിപിനം, ചിന്തകൾ മദാരങ്ങൾ ( മദിച്ച ആനകൾ) മായാ മഹിഷികൾ...കാമ, ക്രോധ,മോഹ,ലോഭങ്ങൾതൻ, മത്തവിലാസ രംഗം.........”.. പുതിയ പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ

March 10, 2011 at 12:17 AM
Junaiths said...

കൊള്ളാമല്ലോ..

March 10, 2011 at 1:27 AM
ബെഞ്ചാലി said...

മസ്തിഷ്ക്കം ഹാർഡ് വെയറും മനസ്സ് സോഫ്റ്റ് വെയറുമാണ്.

March 10, 2011 at 2:10 AM
UNFATHOMABLE OCEAN! said...

ചേച്ചി ..... ആദ്യപോസ്റ്റ് തന്നെ നന്നായിട്ടിണ്ട്‌ ആശംസകള്‍

March 10, 2011 at 2:23 AM
Unknown said...

ഈ ബ്ലോഗ്‌ ഇതുപോലെ ഉപകാരപ്രദമായ പോസ്റ്റുകളാല്‍ നിറയട്ടെ! ആശംസകള്‍

March 10, 2011 at 2:41 AM
ഷബീര്‍ - തിരിച്ചിലാന്‍ said...

അതെ.. തീര്‍ച്ചയായും നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, .. ആശംസകള്‍

March 10, 2011 at 2:49 AM
Arjun Bhaskaran said...

മനസ് എന്നാ ഒന്നുണ്ടോ?? നമ്മുടെ ചിന്താ മണ്ഡലം അല്ലെ അത്.. അതായത് മസ്തിഷ്ക്കം തന്നെ.. എന്തായാലും പറഞ്ഞ പോലെ നമ്മുടെ ആരോഗ്യവും ചിന്തകളും തികച്ചും കൂടി കലര്‍ന്നിരിക്കുന്നു." psychoneuroimmunophysiology" എന്ന ഒരു ശാഖ തന്നെ ഇപ്പോള്‍ നിലവില്‍ ഉണ്ടല്ലോ. എന്തായാലും ആശംസകള്‍ ..

March 10, 2011 at 3:05 AM
zephyr zia said...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി!

@mad, ശരിയാണ്. മനസ്സ് ഒരു അവയവമല്ല, മസ്തിഷ്കത്തിന്‍റെ ഒരു aspect ആണ്.

March 10, 2011 at 4:49 AM
hanllalath said...

ആശംസകള്‍....

March 10, 2011 at 5:15 AM
Pranavam Ravikumar said...

ആശംസകള്‍...

March 10, 2011 at 11:23 PM
Hashiq said...

ആശംസകള്‍.............

March 11, 2011 at 7:29 PM
Sapna Anu B.George said...

ഈ എല്ലാവിവരങ്ങളും അറിഞ്ഞിരുന്നൊണ്ടു മറ്റുള്ളവരെ വേദനിപ്പിച്ചു പരീക്ഷിക്കുകയാ ജനം!!!!

March 12, 2011 at 12:24 AM
Sabu Hariharan said...

mind is something super imposed on consciousness - sabu

it can be an other state of energy..that is why people started talking about mind waves..
and has proof enough to say that it exists even after one's death..

you can find a better definition in Bhagavat Gita.

March 12, 2011 at 4:07 PM
മിര്‍ഷാദ് said...

നല്ല ലേഖനം ........ കൂടുതല്‍ പ്രതീക്ഷിക്കുന്നു

March 31, 2011 at 12:26 AM

Post a Comment

Newer Post » Home
Subscribe to: Post Comments (Atom)

Blog Archive

  • ▼  2011 (4)
    • ▼  March (4)
      • SMOKING ADDICTION
      • നിദ്ര വീണുടയും രാവില്‍
      • സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും
      • മനസ്സ്

Labels

  • introduction (2)
  • addictive disorder (1)
  • sleep disorder (1)

About Me

My Photo
View my complete profile

Followers

Powered by Blogger.
 
Copyright © ചേതസ്സ്. All rights reserved.
Blogger templates created by Templates Block
Wordpress theme by Uno Design Studio