skip to main | skip to sidebar
ചേതസ്സ്

Wednesday, March 30, 2011

SMOKING ADDICTION

പുകവലി നിറുത്താന്‍ പ്രതിജ്ഞയെടുത്ത് നിമിഷങ്ങള്‍ക്കകം വീണ്ടും വലിക്കുന്നവര്‍ ഏറെയാണ്‌. ഇത്തരക്കാരെ കളിയാക്കാന്‍ എളുപ്പമാണ്. പക്ഷെ അതവരുടെ കുറ്റമല്ല. smoking addiction ആണ് അവരുടെ ഈ പരാജയത്തിന് കാരണം.
പുകവലി നിറുത്തുന്നത് മൂലം രൂക്ഷമായ വൈകാരിക, മാനസിക, ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും വിധം പുകവലിക്ക് അനിയന്ത്രിതമായി അടിമപ്പെടുന്ന അവസ്ഥയാണ് smoking addiction.
മിക്കവാറും പേര്‍ പുകവലി തുടങ്ങുന്നത് കൌമാരത്തിലാണ്. ഇതിന് പ്രധാനകാരണം psychosocial (സമൂഹവുമായുള്ള സഹവര്‍ത്തിത്വത്തില്‍ നിന്നുണ്ടാകുന്ന മാനസികവികാസം) ഘടകങ്ങളാണ്. പുകവലിയുടെ ചില ഉത്തേജകഫലങ്ങള്‍ അവരെ വീണ്ടും ഇതിലേക്ക് ആകര്‍ഷിക്കുന്നു.
പുകവലിക്കുമ്പോള്‍ അതിലെ നിക്കോട്ടിന്‍ തലച്ചോറിനെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നു. നാഡീവ്യവസ്ഥയെ മുഴുവനായും ഈ മാറ്റങ്ങള്‍ ബാധിക്കുന്നു. പിന്നീട് പുകവലി നിറുത്താന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിനും മറ്റു ശരീരഭാഗങ്ങള്‍ക്കും പഴയ അവസ്ഥയിലേക്ക് മടങ്ങിവന്ന് അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതിനാല്‍ പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാണെങ്കിലും പലപ്പോഴും പലരും ആ ശീലം ഉപേക്ഷിക്കുന്നതില്‍ തോറ്റുപോകുന്നു.
ലക്ഷണങ്ങള്‍
  • അമിതമായ പുകവലി
  • ഹൃദയമിടിപ്പ്‌ വര്‍ധിക്കുക
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
  • തൂക്കക്കുറവ്
  • നിരന്തരമായ ചുമ
  • ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും പുകവലി ഉടനെ അത്യാവശ്യമാണെന്ന തോന്നല്‍
  • പുകവലി മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങള്‍(heart attack, cancer മുതലായവ) തനിക്കുണ്ടെന്നറിഞ്ഞാലും അത് നിറുത്താന്‍ സാധിക്കാത്ത അവസ്ഥ
  • സാമൂഹികബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള ഉലച്ചില്‍
  • പുകവലിക്ക് വേണ്ടി അമിതമായി സമയവും പണവും ചിലവഴിക്കല്‍
  • പുകവലി നിറുത്താന്‍ ശ്രമിക്കുബോള്‍ തലവേദന, ആകാംക്ഷ, ദ്വേഷ്യം, വിഷാദം, ഏകാഗ്രതക്കുറവ്, അക്ഷമ, ഉറക്കക്കുറവ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍
ദോഷഫലങ്ങള്‍
  • ഹൃദയസംബന്ധിയായ 30% മരണങ്ങള്‍ക്കു കാരണമാകുന്നു
  • പലതരത്തിലുള്ള കാന്‍സര്‍ മരണങ്ങളില്‍ 30% ത്തിനു കാരണമാകുന്നു
  • 87% ശ്വാസകോശകാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ക്കു കാരണമാകുന്നു
  • emphysema, chronic bronchitis എന്നിവ മൂലമുള്ള 82% മരണങ്ങള്‍ക്കു കാരണമാകുന്നു
  • peptic ulcer ചികിത്സയുടെ ഫലം വൈകിക്കുന്നു
  • കാലില്‍ അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.(പലപ്പോഴും ഇത് കാല്‍പാദമോ വിരലുകളോ നിര്‍ജീവമാകുന്നതിനും ഈ അവയവങ്ങള്‍ മുറിച്ചുമാറ്റപ്പെടേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു.)
  • പ്രായക്കൂടുതല്‍ തോന്നുന്ന വിധത്തില്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നു.
  • osteoporosis സാധ്യത വര്‍ധിപ്പിക്കുന്നു.
  • സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യത കൂട്ടുന്നു.
  • ഗര്‍ഭിണികളായ സ്ത്രീകളുടെ പുകവലി; miscarriage, still birth, premature birth എന്നിവക്കും ശാരീരികമാനസികവൈകല്യങ്ങളുള്ള കുട്ടിയുടെ ജനനത്തിനും കാരണമാകുന്നു.
  • സ്ത്രീകളില്‍ ആര്‍ത്തവവിരാമം നേരത്തെയാക്കുന്നു.
  • പുകവലിക്കുന്നവരെ മാത്രമല്ല അവരുടെ കൂടെ കഴിയുന്നവരെയും ഇതിന്‍റെ ദോഷഫലങ്ങള്‍ ബാധിക്കുന്നു (passive smoking)
ചികിത്സാമാര്‍ഗങ്ങള്‍
  • cognitive behaviour therapy
  • motivational therapy
  • hypnotherapy
  • cut down to quit
  • nicotine replacement therapy
  • medication therapy
  • acupuncture therapy
  • aromatherapy
പുകവലിയും പുകവലി കൊണ്ടുണ്ടായ ദോഷഫലങ്ങളും മാറാനുള്ള മറ്റു മാര്‍ഗങ്ങള്‍
  • പ്രാണായാമം സ്ഥിരമായി ചെയ്യുക
  • acidic ഭക്ഷണം ഒഴിവാക്കി alkaline ഭക്ഷണം ധാരാളം കഴിക്കുക.
  • പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ഉണക്കിയ പൈനാപ്പിള്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
  • പുകവലിക്കണമെന്ന് തോന്നുമ്പോള്‍ വളരെ നേരിയ തോതില്‍ ഉപ്പെടുത്ത്‌ നാവിന്‍തുമ്പുകൊണ്ട് നുണയുക
  • ഓറഞ്ച്ജ്യൂസ്‌, മുന്തിരിജ്യൂസ്‌ എന്നിവ നന്നായി കഴിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
  • അധികനേരം വിശന്നിരിക്കരുത്
  • ഒരു ടേബിള്‍സ്പൂണ്‍ ഓട്സ് രണ്ട് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവെക്കുക. അടുത്ത ദിവസം ഈ മിശ്രിതം 5 മിനിറ്റ് തിളപ്പിക്കുക. ഇത് രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണത്തിന് 2 മണിക്കൂര്‍ ശേഷം കഴിക്കുക
  • 2 ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ യൂക്കാലി ഇല ഇട്ട് തിളപ്പിച്ച്‌ ചൂടാറിയ ശേഷം അതില്‍ ഓരോ ടേബിള്‍സ്പൂണ്‍ വീതം തേനും ഗ്ലിസറിനും ചേര്‍ക്കുക. ഇത് 50 ml വീതം ഇടയ്ക്കിടയ്ക്ക് കഴിക്കുക.
പുകവലി ഒഴിവാക്കിയാല്‍
  • 48 മണിക്കൂറിനകം രക്തസമ്മര്‍ദ്ദം, പള്‍സ്, ശരീരതാപനില,രക്തത്തിലെ carbon monoxideന്‍റെയും oxygenന്‍റെയും അളവ് എന്നിവ നോര്‍മല്‍ ആകുന്നു
  • മാസങ്ങള്‍ക്കകം ശ്വാസതടസ്സം, ചുമ എന്നിവ കുറയുന്നു, ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനവും രക്തചംക്രമണവും സുഗമാമാകുന്നു
  • ഹൃദയസംബന്ധിയായ അസുഖങ്ങള്‍, ശ്വാസകോശകാന്‍സര്‍, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത കുറയുന്നു
  • ആരോഗ്യവും നിറവുമുള്ള പല്ലുകള്‍ തിരിച്ചുകിട്ടുന്നു
  • ദുര്‍ഗന്ധം ഒഴിവാകുന്നു
  • നഖങ്ങളുടെയും വിരലുകളുടെയും മഞ്ഞനിറം മാറുന്നു
  • stamina തിരിച്ചുകിട്ടുന്നു
  • രുചി, ഗന്ധം എന്നിവ അറിയാനുള്ള കഴിവ് കൂടുന്നു
. zephyr zia
Labels: addictive disorder

20 comments:

Arun Kumar Pillai said...

good article..informative!

March 30, 2011 at 10:37 PM
ചന്തു നായർ said...

നന്നായി സിയാ...... പുകവലിയുടെ കാരണങ്ങളും, ദോഷങ്ങളും,ചികിത്സാരീതികളും, വളരെ വ്യക്തമായി എഴുതിയിരിക്കുന്നൂ...വീണ്ടും നല്ലൊരു പോസ്റ്റ്... ഭാവുകങ്ങൾ..ഇതു വായിച്ച് ഒരാളെങ്കിലും പുകവലി നിർത്തുകയാണെങ്കിൾ...സിയയുടെ ദൌത്യം വിജയിക്കും.. ഇനി ഒരു അനുഭവക്കുറിപ്പ്... ഞാൻ 22 വയസ്സുമുതൽ പുകവലിക്കുന്ന ഒരാളായിരുന്നൂ..32 വയസ് മുതൽ നിർത്താത്ത ചുമയും, പിന്നെ ആസ്മയും പിടിപെട്ടൂ,ജോലി, ബാക്കി ടെൻഷൻ പിടിക്കുന്നപ്രവർത്തനങ്ങൾ ഒക്കെ ഉള്ളത് കൊണ്ടാവാം ദിവസം 25 ഓളം സിഗറ്റ് വലിക്കുന്ന ദുശീലം മാറ്റാനായില്ല.. ഞാൻ തന്നെ വിളിച്ചു വരുത്തിയ ആദ്യത്തെ ഹാർട്ട് അറ്റാക്ക് പിടിപെട്ടത് 39 വയസുള്ളപ്പോൾ.. അതിനു ശേഷം ഞാൻ ഇന്നുവരെ സിഗററ്റ് വലിച്ചിട്ടില്ലാ..എങ്കിലും ചൊരത്തിളപ്പ് മുറ്റി നിന്നിരുന്ന കാലത്ത് ആരു പറഞ്ഞിട്ടും നിർത്താതിരുന്ന ധൂമപാനത്തിന്റെ ദൂഷ്യഫലങ്ങൾ ഈ 55 വയസിലും ഞാൻ അനുഭവിക്കുന്നൂ..ഹൃദയത്തിൽ രണ്ട് “സ്റ്റെന്റു”മിട്ടാണ് എന്റെ നടപ്പ് അതിനുമാത്രം ചിലവായത് നാലു ലക്ഷം രൂപ.. പിന്നെ ആശുപത്രിചിലവും മറ്റുമായി മൂന്ന് ലക്ഷം രൂപ വേറെ.. ഇന്നും ഒരു ദിവസംശരാശരി 500 രൂപ മരുന്നിനത്തിൽ മാറ്റിവക്കേണ്ടതുണ്ട്..തല്ലിക്കെടുത്താമായിരുന്ന ഒരു ദിശ്ശീലം വരുത്തിവച്ച ചിലവും, മനപ്രയാസവും,കൈവിട്ട് പോയ യൌവ്വനവും മറ്റുള്ളവരും അറിയാൻ വേണ്ടിയാണ് ഞാനിതെഴുതിയത്... അല്ലയോ പുകവലിക്കാരായ സഹോദരന്മാരെ..നിങ്ങൾ അകത്തേക്കെടുക്കുന്ന ഓരൊ പുകയും നിങ്ങളുറ്റെ ആയുസ്സിന്റെ ഓരൊ നിമിഷവും കുറച്ച് കൊണ്ടിരിക്കുന്നൂ............!

March 30, 2011 at 10:38 PM
SHANAVAS said...

സാമാന്യം നല്ല ഒരു പുകവലിക്കാരന്‍ ആയിരുന്നു ഞാനും.ഈ പോസ്റ്റില്‍ പറഞ്ഞ പോലെയുള്ള എല്ലാ അനുഭവങ്ങളും കടന്നു വന്നയാള്‍.പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇത് നിര്‍ത്തിയിട്ട്.ഇപ്പോള്‍ സുഖം.ഇത്രയും നന്മ്മ വിളിച്ചോതുന്ന പോസ്റ്റിനു ആശംസകള്‍.

March 30, 2011 at 11:10 PM
ANSAR NILMBUR said...

എന്തു പറഞ്ഞിട്ടെന്ത്.......സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരനെയും എഴുപതുകാരനെയുമൊക്കെ കാണിച്ച് വലിയന്മാര്‍ വീരവാദം മുഴക്കുന്നു.അവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോന്നു......എന്തായാലും ശ്രമം ശ്ലാഘനീയം...നന്ദി.

March 30, 2011 at 11:20 PM
ഷബീര്‍ - തിരിച്ചിലാന്‍ said...

പുകവലിക്കാര്‍ക്ക് നല്ല ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ സാധിച്ചിരിക്കുന്നു... ആശംസകള്‍...

March 30, 2011 at 11:57 PM
Naushu said...

നല്ല പോസ്റ്റ്‌ ...

March 31, 2011 at 12:14 AM
ആചാര്യന്‍ said...

നല്ല പോസ്റ്റ് വിജ്ഞാനപ്രദം പുക വലിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍...നിറുത്താന്‍ പറ്റും അആരെങ്കിലും വലിക്കുന്ന കണ്ടാല്‍ വീണ്ടും തുടങ്ങും അതാന്നു..

March 31, 2011 at 2:15 AM
Unknown said...

നല്ല ഉപകാരപ്രദമായ പോസ്റ്റ്‌.

March 31, 2011 at 2:41 AM
ഒളിമ്പസ് said...

Well, nice work and trial

March 31, 2011 at 3:15 AM
moideentkm said...

നല്ലപോസ്റ്റ്‌.നന്നായിട്ടുണ്ട്....

March 31, 2011 at 3:22 AM
രമേശ്‌ അരൂര്‍ said...

പുക വലി നിര്‍ത്തിയപ്പോഴാണ് ചിന്തിച്ചു നോക്കിയത് ?ഇതെന്തിനായിരുന്നു ഇത്ര നാലും വലിച്ചതെന്നു !!! ഇപ്പോള്‍ മറ്റുള്ളവര്‍ വലിക്കുന്നത് കാണുമ്പോഴും അങ്ങനെ തന്നെ തോന്നുന്നു ..
നല്ല പോസ്റ്റ് ...പുക വലിച്ചോണ്ട് എഴുതുന്നവരും വായിക്കുന്നവരും ഉണ്ടാകും ..:)

March 31, 2011 at 3:40 AM
Hashiq said...

പുകവലി നിര്‍ത്താന്‍ ഒരാളോട് പറഞ്ഞപ്പോള്‍ , പുക കയറി ബോഡി ഒക്കെ നല്ല സ്ട്രോങ്ങ്‌ ആകുമെന്നാ പറഞ്ഞത്....ഞാന്‍ ഏതായാലും ഈ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്‌...അത് കണ്ടിട്ട് ഇനി എന്ത് പറയുമോ ആവോ? നല്ല പോസ്റ്റ്‌ സിയാ......congrats....

March 31, 2011 at 5:41 AM
Sandeep.A.K said...

ചിലര്‍ക്കെങ്കിലും ഇത് വായിച്ചു പുകവലി ഒഴിവാക്കണമെന്ന് തോന്നുന്നുവെങ്കില്‍ ഈ പോസ്റ്റിന്റെ ലക്‌ഷ്യം സഫലമായിരിക്കും സിയാ.. so i wish to share it in ma fb profile.. എന്‍റെ സുഹൃത്തുക്കളുടെ ആരോഗ്യം എന്നും എനിക്ക് പ്രധാനമാണ്.. :)

March 31, 2011 at 4:24 PM
ബെഞ്ചാലി said...

ഉപകാരപ്രദമായ പോസ്റ്റ്. എനിക്കേറ്റവും വെറുപ്പുള്ള മണം പുകവലിയുടേതാണ്.

April 2, 2011 at 2:48 AM
ആസാദ്‌ said...

ആശംസകളുടെ ഒരു പുഷ്പഹാരം തന്നെ തന്നിരിക്കുന്നു ഈ പോസ്റ്റിന്‌. ഈ ലോകം അഭിമുഖീകരിക്കുന്ന പ്രശ്ണങ്ങളില്‍ ഒന്നാണ്‌ പുകവലിയും അതു മൂലമുണ്ടാകുന്ന പ്രശ്ണങ്ങളും. ഓരോ വര്‍ഷവും ബില്ല്യന്‍ കണക്കിണ്‌ രൂപയാണ്‌ ലോകതലത്തില്‍ പുകയിലജന്യ രോഗങ്ങളുടെ ചികിത്സക്കായി ചിലവഴിക്കേണ്ടി വരുന്നത്‌. ഓരോ വര്‍ഷവും ലക്ഷ കണക്കിനു പേരാണ്‌ ഇതു മൂലം മരിച്ചു കൊണ്ടിരിക്കുന്നത്‌. ഈ പോസ്റ്റ്‌ വായിച്ച്‌ ഒരാളെങ്കിലും ഒന്നു മറിച്ചു ചിന്തിച്ചാല്‍ അതെത്ര നന്‍മയുള്ള പ്രവര്‍ത്തിയായിരിക്കും. നന്നായിരിക്കുന്നു. വളരെ വളരെ നന്നായിരിക്കുന്നു. നന്ദി സിയാ.. ഈ പോസ്റ്റിനു ഒരുപാട്‌ നന്ദി.

April 2, 2011 at 4:03 AM
പഞ്ചാരകുട്ടന്‍ -malarvadiclub said...

സിയാ ഞാനും ട്രൈ ചെയ്യുകയാ ഇതൊന്നു നിര്‍ത്താന്‍. സിയയുടെ ചികിത്സാമാര്‍ഗങ്ങള്‍ ഞാന്‍ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ.

April 5, 2011 at 4:14 AM
Pradeep Narayanan Nair said...

ഇന്നലെ പുകയില (സിഗറട്ട്) വിരുദ്ധ ദിനം [മെയ്‌ മുപ്പത്തൊന്നു] ആയിരുന്നോ? ദുബായില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഇവയുടെ കച്ചോടം നിര്‍ത്തി വക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു.
---
ലേഖനം നന്നായി. Withdrawal Syndromes നെ പട്ടി എന്തെങ്കിലും സൂചനകള്‍ ഉണ്ടോ ?

May 31, 2011 at 11:56 PM
Villagemaan/വില്ലേജ്മാന്‍ said...

നല്ല പോസ്റ്റ്‌..പുകവലിക്കുന്ന ശീലം ദൈവകൃപയാല്‍ കിട്ടിയില്ല..വലിച്ചു നോക്കിയിട്ടുണ്ട് പലപ്പോഴും..എങ്കിലും അതിന്റെ രസം എന്ത് എന്ന് പിടികിട്ടതതുകൊണ്ട് ശീലമായില്ല !

June 12, 2011 at 5:23 AM
കൊച്ചുബാബുവിന്റെ ബ്ലോലോകം said...

Nice Post,
OMG!
Puka vali ozhivaakkiyaal!!!
puka valikkaar ithonnu vaayichirunnenkil

സിയാ ആദ്യമായിവിടെ
പോസ്റ്റ്‌ ഉഗ്രന്‍ !!!
വലിയൊരു താക്കീതും.
വിജ്ജാനപ്രദവുമായ ഒന്ന് എന്ന് പറയട്ടെ.
പക്ഷേ ഒരു പ്രധാന കാര്യം വിട്ടു പോയി
അതായത് Passive Smoking നേക്കുറിച്ചോരു പരാമര്‍ശം.
ഇന്ന് പുകവലിക്കുന്നവര്‍ക്കൊപ്പം മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍,
അവരെക്കാള്‍ അധികം വിഷമത അനുഭവിക്കുന്നവര്‍ ഇക്കൂട്ടരത്രേ!
മറ്റുള്ളവര്‍ പുകച്ചു തള്ളുന്ന പുക മൂക്കിലൂടെ അകത്തേക്കെടുക്കുന്നവര്‍.
ഇതില്‍ നല്ലൊരു പങ്കു സ്ത്രീജനങ്ങളും കുഞ്ഞുങ്ങളുമാണ് എന്നതത്രെ ദുഃഖ സത്യം
പുകവലിക്കുന്ന സഹോദരങ്ങളെ, നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കുന്നതിനോപ്പം
നിങ്ങളുടെ കുടുംബത്തിനും കോടാലി വെക്കുകയാണ് ചെയ്യുന്നത്ന്നോര്‍ക്കുക
ചന്തു നായരുടെ അനുഭവം നിങ്ങള്‍ ഒരു വെല്ലുവിളിയായി എടുത്തിരുന്നെങ്കില്‍ എത്ര നന്ന്
നായരു സാറേ അനുഭവം ഇവിടെ പങ്കു വെച്ചതില്‍ നന്ദി
ആ അനുഭവങ്ങള്‍ ഒരു ബ്ലോഗാക്കികൂടെ?
നന്ദി സിയാക്കും നായര്‍ സാര്‍ക്കും മറ്റുള്ള എല്ലാ പ്രീയപ്പെട്ടവര്‍ക്കും

February 1, 2012 at 12:46 PM
കൊച്ചുബാബുവിന്റെ ബ്ലോലോകം said...

കണ്ണൂരാനേ ഇവിടെക്കണ്ടില്ലല്ലോ
profile picture പോലും പുകയുടെ
തിരി ചുണ്ടില്‍ പിടിപ്പിച്ചുകൊണ്ടുള്ളതാണ്
കണ്ണൂരാന്‍ ഇത് തീര്‍ച്ചയായും വായിക്കണം
വായിക്കും എന്ന് വിശ്വസിക്കുന്നു
കണ്ണൂരാനെ ഞാന്‍ നേരത്തെ ഒരു കമന്റില്‍
സൂചിപ്പിച്ചത് പോലെ :ഇത് ഹാനികരം"
ഹാനികരം" ഹാനികരം" സംശയം വേണ്ട.
ഹ ഹ ഹ !!!!

February 1, 2012 at 12:51 PM

Post a Comment

« Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ▼  2011 (4)
    • ▼  March (4)
      • SMOKING ADDICTION
      • നിദ്ര വീണുടയും രാവില്‍
      • സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും
      • മനസ്സ്

Labels

  • introduction (2)
  • addictive disorder (1)
  • sleep disorder (1)

About Me

My Photo
View my complete profile

Followers

Powered by Blogger.
 
Copyright © ചേതസ്സ്. All rights reserved.
Blogger templates created by Templates Block
Wordpress theme by Uno Design Studio