tag:blogger.com,1999:blog-23595398296536582022023-11-15T07:36:38.173-08:00ചേതസ്സ്The energy of the mind is the essence of life...Aristotlezephyr ziahttp://www.blogger.com/profile/07274480627883386766noreply@blogger.comBlogger4125tag:blogger.com,1999:blog-2359539829653658202.post-48912304184939459512011-03-30T17:45:00.000-07:002011-03-30T18:09:20.717-07:00SMOKING ADDICTION

പുകവലി നിറുത്താന്‍ പ്രതിജ്ഞയെടുത്ത് നിമിഷങ്ങള്‍ക്കകം വീണ്ടും വലിക്കുന്നവര്‍ ഏറെയാണ്. ഇത്തരക്കാരെ കളിയാക്കാന്‍ എളുപ്പമാണ്. പക്ഷെ അതവരുടെ കുറ്റമല്ല. smoking addiction ആണ് അവരുടെ ഈ പരാജയത്തിന് കാരണം.

പുകവലി നിറുത്തുന്നത് മൂലം രൂക്ഷമായ വൈകാരിക, മാനസിക, ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും വിധം പുകവലിക്ക് അനിയന്ത്രിതമായി അടിമപ്പെടുന്ന അവസ്ഥയാണ് smoking addiction.

മിക്കവാറും പേര് പുകവലി തുടങ്ങുന്നത് കൌമാരത്തിലാണ്. ഇതിന് പ്രധാനകാരണം psychosocial (സമൂഹവുമായുള്ള സഹവര്‍ത്തിത്വത്തില്‍ നിന്നുണ്ടാകുന്ന മാനസികവികാസം) ഘടകങ്ങളാണ്. പുകവലിയുടെ ചില ഉത്തേജകഫലങ്ങള് അവരെ വീണ്ടും ഇതിലേക്ക് ആകര്‍ഷിക്കുന്നു.

പുകവലിക്കുമ്പോള്‍ അതിലെ നിക്കോട്ടിന് തലച്ചോറിനെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നു. നാഡീവ്യവസ്ഥയെ മുഴുവനായും ഈ മാറ്റങ്ങള്‍ ബാധിക്കുന്നു. പിന്നീട് പുകവലി നിറുത്താന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിനും മറ്റു ശരീരഭാഗങ്ങള്‍ക്കും പഴയ അവസ്ഥയിലേക്ക് മടങ്ങിവന്ന് അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതിനാല്‍ പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണെങ്കിലും പലപ്പോഴും പലരും ആ ശീലം ഉപേക്ഷിക്കുന്നതില്‍ തോറ്റുപോകുന്നു.

ലക്ഷണങ്ങള്‍

അമിതമായ പുകവലി

ഹൃദയമിടിപ്പ് വര്‍ധിക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

തൂക്കക്കുറവ്

നിരന്തരമായ ചുമ

ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും പുകവലി ഉടനെ അത്യാവശ്യമാണെന്ന തോന്നല്‍

പുകവലി മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങള്‍(heart attack, cancer മുതലായവ) തനിക്കുണ്ടെന്നറിഞ്ഞാലും അത് നിറുത്താന്‍ സാധിക്കാത്ത അവസ്ഥ

സാമൂഹികബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള ഉലച്ചില്‍

പുകവലിക്ക് വേണ്ടി അമിതമായി സമയവും പണവും ചിലവഴിക്കല്‍

പുകവലി നിറുത്താന്‍ ശ്രമിക്കുബോള്‍ തലവേദന, ആകാംക്ഷ, ദ്വേഷ്യം, വിഷാദം, ഏകാഗ്രതക്കുറവ്, അക്ഷമ, ഉറക്കക്കുറവ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍

ദോഷഫലങ്ങള്‍

ഹൃദയസംബന്ധിയായ 30% മരണങ്ങള്‍ക്കു കാരണമാകുന്നു

പലതരത്തിലുള്ള കാന്‍സര്‍ മരണങ്ങളില്‍ 30% ത്തിനു കാരണമാകുന്നു

87% ശ്വാസകോശകാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ക്കു കാരണമാകുന്നു

emphysema, chronic bronchitis എന്നിവ മൂലമുള്ള 82% മരണങ്ങള്‍ക്കു കാരണമാകുന്നു

peptic ulcer ചികിത്സയുടെ ഫലം വൈകിക്കുന്നു

കാലില്‍ അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.(പലപ്പോഴും ഇത് കാല്‍പാദമോ വിരലുകളോ നിര്‍ജീവമാകുന്നതിനും ഈ അവയവങ്ങള്‍ മുറിച്ചുമാറ്റപ്പെടേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു.)

പ്രായക്കൂടുതല്‍ തോന്നുന്ന വിധത്തില്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നു.

osteoporosis സാധ്യത വര്‍ധിപ്പിക്കുന്നു.

സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത കൂട്ടുന്നു.

ഗര്‍ഭിണികളായ സ്ത്രീകളുടെ പുകവലി; miscarriage, still birth, premature birth എന്നിവക്കും ശാരീരികമാനസികവൈകല്യങ്ങളുള്ള കുട്ടിയുടെ ജനനത്തിനും കാരണമാകുന്നു.

സ്ത്രീകളില്‍ ആര്‍ത്തവവിരാമം നേരത്തെയാക്കുന്നു.

പുകവലിക്കുന്നവരെ മാത്രമല്ല അവരുടെ കൂടെ കഴിയുന്നവരെയും ഇതിന്റെ ദോഷഫലങ്ങള്‍ ബാധിക്കുന്നു (passive smoking)

ചികിത്സാമാര്‍ഗങ്ങള്‍

cognitive behaviour therapy

motivational therapy

hypnotherapy

cut down to quit

nicotine replacement therapy

medication therapy

acupuncture therapy

aromatherapy

പുകവലിയും പുകവലി കൊണ്ടുണ്ടായ ദോഷഫലങ്ങളും മാറാനുള്ള മറ്റു മാര്‍ഗങ്ങള്‍

പ്രാണായാമം സ്ഥിരമായി ചെയ്യുക

acidic ഭക്ഷണം ഒഴിവാക്കി alkaline ഭക്ഷണം ധാരാളം കഴിക്കുക.

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ഉണക്കിയ പൈനാപ്പിള്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ വളരെ നേരിയ തോതില്‍ ഉപ്പെടുത്ത് നാവിന്‍തുമ്പുകൊണ്ട് നുണയുക

ഓറഞ്ച്ജ്യൂസ്, മുന്തിരിജ്യൂസ് എന്നിവ നന്നായി കഴിക്കുക

ധാരാളം വെള്ളം കുടിക്കുക

ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക

അധികനേരം വിശന്നിരിക്കരുത്

ഒരു ടേബിള്‍സ്പൂണ്‍ ഓട്സ് രണ്ട് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവെക്കുക. അടുത്ത ദിവസം ഈ മിശ്രിതം 5 മിനിറ്റ് തിളപ്പിക്കുക. ഇത് രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണത്തിന് 2 മണിക്കൂര്‍ ശേഷം കഴിക്കുക

2 ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ യൂക്കാലി ഇല ഇട്ട് തിളപ്പിച്ച് ചൂടാറിയ ശേഷം അതില്‍ ഓരോ ടേബിള്‍സ്പൂണ്‍ വീതം തേനും ഗ്ലിസറിനും ചേര്‍ക്കുക. ഇത് 50 ml വീതം ഇടയ്ക്കിടയ്ക്ക് കഴിക്കുക.

പുകവലി ഒഴിവാക്കിയാല്‍

48 മണിക്കൂറിനകം രക്തസമ്മര്‍ദ്ദം, പള്‍സ്, ശരീരതാപനില,രക്തത്തിലെ carbon monoxideന്റെയും oxygenന്റെയും അളവ് എന്നിവ നോര്‍മല്‍ ആകുന്നു

മാസങ്ങള്‍ക്കകം ശ്വാസതടസ്സം, ചുമ എന്നിവ കുറയുന്നു, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും രക്തചംക്രമണവും സുഗമാമാകുന്നു

ഹൃദയസംബന്ധിയായ അസുഖങ്ങള്‍, ശ്വാസകോശകാന്‍സര്‍, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത കുറയുന്നു

ആരോഗ്യവും നിറവുമുള്ള പല്ലുകള്‍ തിരിച്ചുകിട്ടുന്നു

ദുര്‍ഗന്ധം ഒഴിവാകുന്നു

നഖങ്ങളുടെയും വിരലുകളുടെയും മഞ്ഞനിറം മാറുന്നു

stamina തിരിച്ചുകിട്ടുന്നു

രുചി, ഗന്ധം എന്നിവ അറിയാനുള്ള കഴിവ് കൂടുന്നു

Unknownnoreply@blogger.com20tag:blogger.com,1999:blog-2359539829653658202.post-82223005541399761712011-03-15T02:32:00.000-07:002011-03-15T05:10:45.065-07:00നിദ്ര വീണുടയും രാവില്‍

ആരോഗ്യം ആരംഭിക്കുന്നത് ഉറക്കത്തിലാണെന്നൊരു ഐറിഷ് പഴഞ്ചൊല്ലുണ്ട്. അതുകൊണ്ട് ഈ ബ്ലോഗിലെ പ്രധാനപോസ്റ്റിന്റെ തുടക്കവും ഉറക്കത്തില്‍ നിന്നാവാം!

ഉറക്കം ഒരു നിസ്സാരക്കാരനല്ല! ഈയടുത്ത് നൂറ് വയസ്സിനോടടുത്ത ആളുകളില്‍ നടത്തിയ ഒരു പരിശോധനയില്‍ കണ്ടെത്തിയത് ഇവരില്‍ ഭൂരിഭാഗവും ദിവസേന ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങുന്നവരാണെന്നാണ്.

ഉറക്കം നമുക്കാവശ്യമായ വിശ്രമം നല്കി നമ്മെ ഊര്‍ജസ്വലരാക്കുന്നു. അതോടൊപ്പം ഈ സമയത്ത് നമ്മുടെ ശരീരത്തില്‍ പുതിയ കോശങ്ങള്‍ വളരുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുന്നു. അങ്ങനെ ശരീരത്തിന്റെ പ്രതിരോധശേഷി കൂടുന്നു.

നമ്മള് ഉറങ്ങുകയാണെങ്കിലും ആ സമയത്തും നമ്മുടെ മിടുക്കന് തലച്ചോറ് ഉണര്‍ന്നിരുന്ന് കാര്യമായി തന്റെ ജോലി നിര്‍വഹിക്കുന്നുണ്ട്. നമ്മുടെ ഓര്‍മകളിലൂടെ ഒരു അന്വേഷണം നടത്തി അവയെ സന്തുലിതാവസ്ഥയില്‍ കൊണ്ടുപോകാനും ഏകീകരിക്കാനും തലച്ചോറ് പ്രവര്‍ത്തിക്കുന്നത് ഈ സമയത്താണ്.

Insomnia

ലളിതമായി പറഞ്ഞാല്‍ ഉറക്കം വരാനോ ഉറക്കം നിലനിര്‍ത്താനോ ഇതിനു രണ്ടിനുമോ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് insomnia.

ഇതിനെ പ്രധാനമായും മൂന്നായി തരാംതിരിക്കാം.

transient insomnia-ഒരാഴ്ചയില്‍ കുറവുമാത്രം നിലനില്‍ക്കുന്നത്.

short-term insomnia-ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രം നിലനില്‍ക്കുന്നത്.

chronic insomnia-മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്നത്.

ലക്ഷണങ്ങള്‍

ഉറക്കം വരാന്‍ ബുദ്ധിമുട്ട്

ഇടയ്ക്കിടയ്ക്ക് ഉണരല്‍

ഏകാഗ്രത നഷ്ടപ്പെടല്‍

ക്രിയാത്മകത നഷ്ടപ്പെടല്‍

ഓര്‍മക്കുറവ്

ചലനങ്ങളെ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട്

സാമൂഹിക ഇടപെടലുകളില്‍ ബുദ്ധിമുട്ടുകളും അസ്വസ്ഥകളും

ക്ഷീണം

പെട്ടെന്ന് ദേഷ്യപ്പെടല്‍

ഉന്മേഷക്കുറവ്

വിഷാദം

കാരണങ്ങള്‍

ജെറ്റ്ലാഗ് (വ്യത്യസ്ത സമയമേഖലകളിലൂടെ അതിവേഗം സഞ്ചരിക്കുന്നതുകൊണ്ടുണ്ടാകുന്ന ശാരീരികാവസ്ഥ)

ജോലിയുടെ ഷിഫ്റ്റിലുണ്ടാകുന്ന മാറ്റങ്ങള്‍

അമിതവും അരോചകവുമായ ശബ്ദങ്ങള്‍

കിടപ്പുമുറിയിലെ അസുഖകരമായ താപനില

വളരെ ഉയര്‍ന്ന പ്രദേശങ്ങളിലെ താമസം

ഓക്സിജന്റെ അഭാവം

മദ്യം, മയക്കുമരുന്നുകള്‍, ഉറക്കഗുളികകള്‍ എന്നിവയുടെ ഉപയോഗം നിറുത്തല്‍

ജീവിതത്തിലെ ക്ലേശകരമായ സന്ദര്‍ഭങ്ങള്‍

തീവ്രമായ വേദന

തീവ്രമായ ശാരീരികാരോഗ്യപ്രശ്നങ്ങള്‍ (ഹൃദ്രോഗം, ട്യൂമര്‍, ആസ്ത്മ മുതലായവ)

അമിതമായ ആകാംക്ഷ

വിഷാദചിന്തകള്‍

schizophrenia, bipolar disorder തുടങ്ങിയ മാനസികപ്രശ്നങ്ങള്‍

parkinson's disease, alzheimer's disease തുടങ്ങിയ രോഗങ്ങള്‍

അമിതമായി ചായയോ കാപ്പിയോ കുടിക്കുക

പുകവലി

രാത്രിസമയത്തെ ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അമിതോപയോഗം

മദ്യം, മയക്കുമരുന്നുകള്‍ എന്നിവയുടെ അമിതോപയോഗം

ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം (ഹൃദ്രോഗം, രക്തസമ്മര്‍ദം, ആസ്ത്മ, കഫക്കെട്ട്, ജലദോഷം മുതലായവക്കുള്ള ചില മരുന്നുകള്‍ ഉറക്കം കുറയ്ക്കും)

കൂടെയുറങ്ങുന്ന ആളുടെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ (കൂര്‍ക്കംവലി, ഇടയ്ക്കിടയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കല്‍ മുതലായവ)

കൂടുതലായി കണ്ടുവരുന്ന വിഭാഗം

സ്ഥിരം യാത്ര ചെയ്യുന്നവര്‍

ജോലിയില്‍ മാറിമാറി ഷിഫ്റ്റ് വരുന്നവര്‍

പ്രായമായവര്‍

കൌമാരക്കാരായ വിദ്യാര്‍ഥികള്‍

ഗര്‍ഭിണികള്‍

menopause ആയിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍

മദ്യം, മയക്കുമരുന്ന് എന്നിവ അമിതമായി ഉപയോഗിക്കുന്നവര്‍

ദോഷഫലങ്ങള്‍

രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പ്, കോര്‍ട്ടിസോള്‍ എന്നിവ ഉയരുന്നു

അമിതവണ്ണം

ഹൃദ്രോഹങ്ങള്ക്കുള്ള സാധ്യത കൂടുന്നു

വന്ധ്യതക്കുള്ള സാധ്യത കൂടുതല്‍

ദഹനക്കുറവ്

ചികിത്സ

cognitive behaviour therapy (കാരണം ആദ്യം കണ്ടെത്തി അതിനനുസരിച്ച് sleep hygiene, stimulus control, relaxation therapy, sleep restriction മുതലായ പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു.)

തെറാപ്പിയിലൂടെ മാറാത്ത insomnia മരുന്നുകള്‍ ഉപയോഗിച്ച് മാറ്റാവുന്നതാണ്.

ചില മാര്‍ഗങ്ങള്‍

ദിവസവും 20 minutes എങ്കിലും വ്യായാമം ചെയ്യുക. (ഇത് ഉറങ്ങുന്നതിനു നാലോ അഞ്ചോ മണിക്കൂര്‍ മുന്‍പെങ്കിലും ചെയ്യുക. ഉറക്കത്തിനനുയോജ്യമായ ശ്വസനവ്യായാമം, യോഗ എന്നിവയും ഉത്തമമാണ്.)

ദിവസേന 8 മണിക്കൂറെങ്കിലും ഉറങ്ങുക

ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം പാലിക്കുക

ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും സൂര്യപ്രകാശമേല്‍ക്കുക

വൈകുന്നേരത്തിനുശേഷം ചായ, കാപ്പി, ശീതളപാനീയങ്ങള്‍ മുതലായവ ഒഴിവാക്കുക

മദ്യപാനവും പുകവലിയും നിര്‍ത്തുക

ഉറങ്ങുന്ന മുറിയിലെ വെളിച്ചം, താപനില, ശബ്ദം എന്നിവ adjust ചെയ്യുക (പഠനങ്ങള്‍ പറയുന്നത് ഇലക്ട്രിക് ബള്‍ബിന്റെ കണ്ടുപിടുത്തത്തോടെ മനുഷ്യരുടെ ശരാശരി ഉറക്കത്തിന്റെ നിരക്ക് കുറഞ്ഞെന്നാണ്!)

മോശം കിടക്ക ഒഴിവാക്കുക

മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങള്‍ ചിന്തിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കാതിരിക്കുക. (പ്രശ്നങ്ങള്‍ ഉറങ്ങുന്നതിനുമുന്പ് അടുപ്പമുള്ളവരുമായി പങ്കുവെക്കുകയോ, എഴുതിവെക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.)

TV കാണുക, ഭക്ഷണം കഴിക്കുക മുതലായ സമയങ്ങളില്‍ കിടക്കുന്ന സ്ഥലം ഉപയോഗിക്കാതിരിക്കുക. (ഉറങ്ങാനും സംയോഗത്തിനും മാത്രം സ്ഥിരം കിടക്കുന്ന സ്ഥലം ഉപയോഗിച്ചാല്‍ ഇവ രണ്ടിലും സംതൃപ്തി ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു.)

പകലുറക്കം ഒഴിവാക്കുക

വിശപ്പോടെ ഉറങ്ങാതിരിക്കുക

ഉറങ്ങുന്നതിനുമുന്‍പുള്ള അമിതഭക്ഷണം ഒഴിവാക്കുക

ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ധാരാളം വെള്ളം കുടിക്കാതിരിക്കുക

കുറച്ചുനേരം കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ എഴുന്നേറ്റു പോയി മറ്റെവിടെയെങ്കിലും ഇരുന്ന് വായിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക. (നീലാംബരീരാഗം ഉറക്കത്തിന് നല്ലതാണത്രേ! 'ഓമനത്തിങ്കള്‍ക്കിടാവോ' പോലുള്ള പ്രസിദ്ധമായ പല താരാട്ടുപാട്ടുകളും ഈ രാഗത്തിലാണ്.)

ഇനി കുറച്ച് നാട്ടുവൈദ്യം

ഉറങ്ങുന്നതിനുമുന്പ്

ചൂടുവെള്ളത്തില്‍ കുളിക്കുക

ഇളംചൂടുള്ള പാല് കുടിക്കുക

പാലില്‍ ജാതിക്ക അരച്ചുചേര്ത്തുകഴിക്കുക

ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തുകഴിക്കുക

ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക

കുമ്പളങ്ങനീര് കുടിക്കുക

insomnia വരാതെ തടയാന്‍

ഉറക്കത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള അറിവ് നേടുക

jetlag മൂലമുള്ള ഉറക്കക്കുറവ് ഒഴിവാക്കാന്‍ യാത്ര മുന്‍കൂട്ടിക്കണ്ട് പോകുന്ന സ്ഥലത്തെ സമയത്തിനനുസരിച്ച് ഉറങ്ങുന്ന സമയം adjust ചെയ്യുക

shift ജോലിയില്‍ ഏര്‍പ്പെട്ടവര്‍ അതിനനുസരിച്ച് ഉറക്കം adjust ചെയ്യുക

ഉറക്കത്തിനനുയോജ്യമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക

ആവശ്യമാണെങ്കില്‍ self hypnosis, biofeedback, relaxation breathing, yoga എന്നീ മാര്‍ഗങ്ങള്‍ ശീലിക്കുക

Unknownnoreply@blogger.com14tag:blogger.com,1999:blog-2359539829653658202.post-55281041811572967782011-03-12T08:09:00.000-08:002011-03-15T02:34:27.480-07:00സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും

സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പലര്‍ക്കും സംശയമാണ്. സൈക്കോളജിസ്റ്റ് കൌണ്സലിങ്ങിലൂടെയും സൈക്കോതെറാപ്പിയിലൂടെയും മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുമ്പോള് സൈക്യാട്രിസ്റ്റ് മരുന്നുകളിലൂടെയും സൈക്കോതെറാപ്പിയിലൂടെയും പരിഹാരം നല്കുന്നു.

സാധാരണവും വികലവുമായ മാനസികവ്യാപാരങ്ങളെയും പെരുമാറ്റരീതികളെയും വിശകലനം ചെയ്യുന്ന ശാസ്ത്രശാഖയാണ് സൈക്കോളജി. എന്നാല്‍ മാനസികവൈകല്യങ്ങള്ക്കുള്ള ചികിത്സാശാഖയാണ് സൈക്യാട്രി. 'ആത്മാവ്' എന്നര്‍ത്ഥം വരുന്ന psyche, 'പഠനം' എന്നര്‍ത്ഥം വരുന്ന logia, 'ചികിത്സ' എന്നര്‍ത്ഥം വരുന്ന iatry എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഈ വാക്കുകളുണ്ടായത്.

മരുന്നോ സര്‍ജറിയോ മറ്റോ ഇല്ലാതെ മന:സംബന്ധിയായ മാര്‍ഗങ്ങളിലൂടെ വൈകാരികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് സൈക്കോതെറാപ്പി. വൈകാരികപ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി രോഗലക്ഷണങ്ങളെ ഇല്ലാതാക്കുകയും പെരുമാറ്റരീതികളില്‍ ഭേദഗതി വരുത്തുകയും ചെയ്യുക, മാനസികപ്രശ്നങ്ങളെ വിശകലനം ചെയ്ത് അവയെ നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക, വ്യക്തിത്വം രൂപപ്പെടുത്തുക മുതലായവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ചില പ്രധാന സൈക്കോതെറാപ്പി സമ്പ്രദായങ്ങള്‍:

Psychodynamic Therapy

Person centred Therapy

Personal construct Therapy

Existential Therapy

Cognitive Therapy

Behaviour Therapy

Rational Emotive Behaviour Therapy

Unknownnoreply@blogger.com17tag:blogger.com,1999:blog-2359539829653658202.post-15340690249536009552011-03-09T12:35:00.000-08:002011-03-15T03:04:11.034-07:00മനസ്സ്

മനസ്സ് എവിടെയാണെന്ന് ചോദിച്ചാല്‍ നമ്മള് ഹൃദയഭാഗത്ത് തൊട്ടുകാണിക്കും. നല്ല മനസ്സുള്ളവര്‍ എന്നാല്‍ നല്ല ഹൃദയമുള്ളവര്‍ എന്നാണ് വയ്പ്. മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവരെ നമ്മള് ഹൃദയമില്ലാത്തവര്‍ എന്ന് വിളിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇന്ന് ഹൃദയമില്ലാത്തവരാണ് ഭൂരിഭാഗം മനുഷ്യരും. എന്നാല്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു.

ശാസ്ത്രീയമായി നോക്കുകയാണെങ്കില്‍ ബുദ്ധിപരമായും ബോധപൂര്‍വവും സ്വന്തം ചിന്തകളെയും വികാരങ്ങളെയും ഓര്‍മകളെയും ഭാവനകളെയും മറ്റും ഉപയോഗപ്പെടുത്തുകയാണ് മനുഷ്യമനസ്സിന്റെ ധര്‍മം. ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് മനുഷ്യമസ്തിഷ്കമാണ്. അപ്പോള്‍ മേല്‍പ്പറഞ്ഞ വിഭാഗത്തെ നമുക്ക് ഹൃദയമില്ലാത്തവര്‍ എന്നതിന് പകരം വേണമെങ്കില്‍ മസ്തിഷ്കമില്ലാത്തവര്‍ എന്നും വിളിക്കാം അല്ലെ? അതായത് സാക്ഷാല്‍ ബുദ്ധിശൂന്യര്‍!

ശരീരവും മനസ്സും പരസ്പരപൂരകങ്ങളാണ്. അനാരോഗ്യത്തോടെയുള്ള മനസ്സ് ശരീരത്തിന്റെ ആരോഗ്യവും ക്രമേണ നശിപ്പിക്കുന്നു എന്ന് പലരും അറിയാതെ പോവുന്നു. ശാരീരികാരോഗ്യത്തില്‍ വളരെയധികം കണിശംകാണിക്കുന്നവര് പോലും മിക്കവാറും മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കാറില്ല. മാത്രമല്ല വികലമായ മനസ്സുകള്‍ സമൂഹത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. മാനസികാരോഗ്യത്തെ നിസ്സാരമായി തള്ളിക്കളയുന്നതുകൊണ്ടായിരിക്കുമോ ഇന്നെല്ലാവരും ഹൃദയശൂന്യരും മസ്തിഷ്കശൂന്യരും ഒക്കെ ആയിപ്പോകുന്നതെന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Unknownnoreply@blogger.com29